കുറുമ്പകര തങ്കപ്പന്‍ കമ്മ്യൂണിസ്റ്റ് ആയിരുന്നു. പാര്‍ട്ടി നിരോധിച്ചിരുന്ന കാലത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന തങ്കപ്പനെ കരീല തങ്കപ്പന്‍ എന്നും ആളുകള്‍ വിളിച്ചിരുന്നു. കരിയിലയ്ക്കടിയില്‍ പോലും തങ്കപ്പന്‍ ഒളിച്ചിരുംമും എന്ന് എന്റെ അപ്പൂപ്പനും തങ്കപ്പനും പരിചയക്കാര്‍ ആയിരുന്നു. തങ്കപ്പന്‍ വീട്ടില്‍ വന്നുവെന്ന് ആരോടും പറയണ്ട എന്ന് അപ്പൂപ്പന്‍ അമ്മൂമ്മയോടും അമ്മയോടും ഒക്കെ പറഞ്ഞു.
തങ്കപ്പനെപ്പറ്റി നിരവധി കഥകള്‍ ഐതിഹ്യം പോലെ നാട്ടില്‍ പ്രചരിച്ചിരുന്നു. ഒരിക്കല്‍ തങ്കപ്പനെ പോലീസുകാര്‍ പിന്‍തുടര്‍ന്നു. തങ്കപ്പന്‍ ഒരു ബാര്‍ബര്‍ഷാപ്പില്‍ കയറി. ബാര്‍ബര്‍ മാത്രമേ ഉള്ളു. തങ്കപ്പന്‍ ബാര്‍ബറെ കസേരയില്‍ ഇരുത്തി മുണ്ട് പുതപ്പിച്ചു. മുഖത്ത് സോപ്പ് പുരട്ടി കത്തി കയ്യില്‍ പിടിച്ചു ബാര്‍ബര്‍ക്കു ക്ഷൌരം ചെയ്തു കൊണ്ട് നില്‍ക്കുമ്പോള്‍ പോലീസുകാര്‍ ബാര്‍ബര്‍ ഷാപ്പില്‍ എത്തി.
ഒരാള്‍ ഇതിലെ വന്നല്ലോ അയാള്‍ എവിടെ.?
ദാ ...അങ്ങോട്ട് പോന്ന കണ്ടു . മുഖം ഒരുവശത്തേക്ക് ചരിച്ചു പിടിച്ചു തങ്കപ്പന്‍ പറഞ്ഞു. പോലീസുകാര്‍ ആ വഴിക്ക് പോയി. കുറെ കഴിഞ്ഞപ്പോള്‍ തങ്കപ്പന്‍ തങ്കപ്പന്റെ വഴിക്ക് പോയി. തങ്കപ്പനെ പിടിക്കാന്‍ ഒരിക്കലും പോലീസുകാര്‍ക്ക് കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരത്ത് പേട്ട രാജേന്ദ്രന്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചു പാത്തനാപുരത്ത് ബസ് തടഞ്ഞു ടയര്‍ കുത്തിക്കീറിയ കേസില്‍ പ്രതിയായിരുന്നു തങ്കപ്പന്‍. കുറുമ്പകര ക്കാരൊക്കെ കൊണ്ഗ്രസ്സോ പി എസ്പി യോ ആയിരുന്ന കാലത്ത് കുറുമ്പകരയില്‍ കമ്മ്യൂണിസത്തി ന്റെ വിത്തിട്ടത് തങ്കപ്പന്‍ ആയിരുന്നു.

